Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Additional Charges

ഇ- പണമിടപാടുകള്‍ക്ക് അധികനിരക്ക് ഒഴിവാക്കും

ന്യൂ​ഡ​ല്‍ഹി: ഇ​ല​ക്‌​ട്രോ​ണി​ക് പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ളോ സി​സ്റ്റം പ്രൊ​വൈ​ഡ​ര്‍മാ​രോ അ​ധി​ക​നി​ര​ക്കു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നി​കു​തി, നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ചി​ന് പു​റ​പ്പെ​ടു​വി​ച്ച ഇ​ൻ​കം ടാ​ക്സ് (അ​മെ​ൻ​ഡ്മെ​ന്‍റ്) ഓ​ർ​ഡി​ന​ൻ​സ്, 2026ന് ​പ​ക​ര​മാ​യാ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് ഇ​ന്ത്യ​ന്‍ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലോ പാ​ട്ട​ത്തി​നോ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡാ​റ്റാ സെ​ന്‍റ​റു​ക​ള്‍ക്ക് നി​കു​തി​യി​ള​വ് ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ ഡാ​റ്റാ​ സെ​ന്‍റ​റു​ക​ളു​ടെ നി​ര്‍വ​ച​ന​പ​രി​ധി വി​ശാ​ല​മാ​ക്കി. വി​ദേ​ശ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലെ ഡാ​റ്റാ സെ​ന്‍റ​ർ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു​കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​ത്.

കൂ​ടാ​തെ ഇ​ന്ത്യ​യി​ല്‍നി​ന്ന് വി​ദേ​ശ​ത്ത് നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ര്‍ക്ക് (ഓ​ഫ്‌​ഷോ​ര്‍ ഫ​ണ്ട്) നി​കു​തി​യി​ള​വ് വ്യ​വ​സ്ഥ​ക​ള്‍ ല​ളി​ത​മാ​ക്കി. ഇ​തോ​ടൊ​പ്പം വി​ദേ​ശ​നി​ക്ഷേ​പ​ക​ര്‍ക്കും ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സെ​റ്റി​ല്‍മെ​ന്‍റ്സ് ബാ​ങ്കി​നും സ​ര്‍ക്കാ​ര്‍ സെ​ക്യൂ​രി​റ്റി​ക​ളി​ലു​ള്ള പ​ലി​ശ​വ​രു​മാ​ന​ത്തി​നും മൂ​ല​ധ​ന സ​മാ​ഹ​ര​ണ​ത്തി​നും ഇ​ള​വ​നു​വ​ദി​ക്കും. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര്‍മാ​ണ​ക്ക​രാ​റു​കാ​രു​ടെ​യും ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ക​സ്റ്റം​സ് ബോ​ണ്ട​ഡ് വെ​യ​ര്‍ ഹൗ​സു​ക​ളു​ടെ​യും നി​കു​തി​യി​ള​വു​ക​ള്‍ 2040- 41 വ​രെ നീ​ട്ടി. നി​ല​വി​ല്‍ ഇ​ത് 2030-31 വ​രെ​യാ​ണ്. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബി​ൽ അ​വ​ത​ര​ണ​ത്തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​ത്.

Latest News

Corehub Up